18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്
ന്യൂ ഡൽഹി ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്..കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5 എന്നാൽ, 60 വയസ്സിനു മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും ഉൾപ്പെടുന്ന 16 കോടി ജനങ്ങളിൽ 26 ശതമാനം പേർ മൂന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും കോവിഡ് രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിയുന്നതോടെ പ്രതിരോധ ശേഷിയും കുറഞ്ഞുവരും. ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ മാത്രമേ പ്രതിരോധ ശേഷി വർധിപ്പിക്കാനാകു. തുടർന്നാണ് 18നും 59നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)