ഷിൻസോ ആബെയ്ക്ക് ആദരം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയപതാക താഴ്ത്തിക്കെട്ടി
ഷിൻസോ ആബെയ്ക്ക് ആദരം;വൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയപതാക താഴ്ത്തിക്കെട്ടിമുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ആഗോള നേതാവായിരുന്നു ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ.ജപ്പാൻ-ഇന്ത്യ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
2007ൽ ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രിയായി ഷിൻസോ ആബെ.2014 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി.2021ൽ ഇന്ത്യ അദ്ദേഹത്തെ പത്മവിഭൂഷൺ സമ്മാനിച്ച് ആദരിച്ചിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)