Posted By user Posted On

റോഡിലൂടെ നഗ്നനായി നടത്തം: പോലീസ് പിടിയിലായി ഇന്ത്യക്കാരൻ

കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പിടികൂടി കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം നടന്നത്. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ പല സ്ഥലങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഇയാള്‍ ശരിയായ മാനസിക നിലയില്‍ ആയിരുന്നില്ലെന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *