വിദേശത്തുനിന്ന് വരുന്നവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന; ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദ്ദേശങ്ങൾ നൽകി കേന്ദ്രസർക്കാർ. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്തുനിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് റാൻഡമായി ആർടിപിസിആർ പരിശോധന നടത്താൻ സർക്കാർ നിർദ്ദേശം നൽകി. ഇത്തരത്തിൽ പരിശോധന നടത്തി പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കാനും, രോഗികളെ ഐസൊലേഷനിൽ പ്പാർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങളുമായി എത്തുന്ന രോഗികളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, രോഗബാധയുണ്ടാക്കുന്ന സ്ഥലങ്ങളും, പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം നിർണയം നടത്താനാണ് സംസ്ഥാനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)