Posted By editor1 Posted On

സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് ഉച്ചയ്ക്ക് സ്വർണ്ണവില പവന് 640 രൂപ കുറഞ്ഞു ഇതോടെ പവന് 37480 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത് ഗ്രാമിന് 4685 രൂപയാണ് വില. സാധാരണയായി രാവിലെ 9 30 ഓടെയാണ് വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാൽ ഇന്ന് രാവിലെ സ്വർണ വിലയിൽ മാറ്റം ഒന്നുമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിലെ വ്യതിയാനത്തിന് അനുസരിച്ചാണ് ഇവിടെയും വില കണക്കാക്കുന്നത്.

ഇന്നലെ ഗ്രാമിന് 4765 രൂപയും പവന് 3820 രൂപയും ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ജൂൺ ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *