Posted By user Posted On

നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർ തുടങ്ങിയവർക്കായിരിക്കും ആദ്യം നാലാം ഡോസ് ലഭിക്കുക. നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയുമാണ് നാലാം ഡോസ് ലഭ്യമാക്കുക. വൈറസ് അണുബാധയുണ്ടായാൽ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അതുപോലെ വാക്സിനേഷൻ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന സംരക്ഷണത്തെക്കുറിച്ചും വൃത്തങ്ങൾ ഇതോടൊപ്പം പറഞ്ഞു. വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *