കുവൈറ്റിൽ കഴിഞ്ഞയാഴ്ച അഭ്യന്തര മന്ത്രാലയം രജിസ്റ്റർ ചെയ്തത് 1,966 നിയമലംഘനങ്ങൾ
കുവൈറ്റിൽ കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷ പരിശോധനയിൽ പൊതു സുരക്ഷാ വിഭാഗം 1,966 ലംഘനങ്ങൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം വിവിധ ഗവർണറേറ്റുകളിലായി ആഴ്ചയിൽ 653 ചെക്ക്പോസ്റ്റുകൾ സജ്ജീകരിച്ചു. ഒരാഴ്ചയ്ക്കിടെ 432 റെസിഡൻസി നിയമലംഘകരെയും, 294 സാധുവായ രേഖകളില്ലാത്തവരെയും സംഘം അറസ്റ്റ് ചെയ്തു. ഇക്കാലയളവിൽപോലീസ് തിരയുന്ന 18 കുറ്റവാളികൾ അറസ്റ്റിലാവുകയും, 692 വാഹനാപകടങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)