Posted By editor1 Posted On

കുവൈറ്റിൽ തൊഴിലാളികൾക്ക് ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം

കുവൈറ്റിൽ തൊഴിലാളികൾ ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം നൽകും. കുവൈറ്റ് സ്റ്റേറ്റ് സിവിൽ സർവീസ് കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ശമ്പളം ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിരിക്കണം, കൂടാതെ ഗ്രിഗോറിയൻ വർഷാവസാനം വരെ ഉപയോഗിക്കാത്ത അവധിദിനങ്ങൾ 30 ദിവസത്തിൽ കുറയാതെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴിലാളികളുടെ അവസാന രണ്ട് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടുകൾ മികച്ചതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളികൾക്ക് ഉപയോഗിക്കാത്ത അവധി ദിനങ്ങൾക്ക് പകരമായി ശമ്പളം നൽകാമെന്ന് പാർലമെന്റ് നിർദ്ദേശത്തിന് ശേഷം, കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈറ്റ് സർക്കാർ നടപടി സ്വീകരിക്കുമെന്നും സിവിൽസർവീസ് നിയമം ഭേദഗതി ചെയ്യുമെന്നും പാർലമെന്റിൽ അറിയിച്ചിരുന്നു. രാജ്യത്തെ 4.6 ദശലക്ഷത്തോളം വരുന്ന ജീവനക്കാരിൽ എത്ര പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമല്ല. കുവൈറ്റിൽ മൊത്തം ജനസംഖ്യയുടെ ഏകദേശം 3.5 ദശലക്ഷം വിദേശികളാണ്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *