Posted By user Posted On

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്തതിൽ ഏകദേശം 200,000ത്തോളം കേസുകൾ ആരോ​ഗ്യ ഗവര്ണറേറ്റിനു കൈകാര്യം ചെയ്യാനായിട്ടുണ്ടന്നും, ഏകദേശം 289,000 സമ്പർക്ക കേസുകൾക്കുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനായിട്ടുണ്ടന്നുമാണ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാറ്റി പറഞ്ഞത്. മഹാമാരിയുടെ സമയത്തും അതിനുശേഷവും അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് പൊതുജനാരോഗ്യ വിഭാ​ഗത്തിലെ ഹീറോകൾ വഹിച്ച പങ്കിന്റെ പ്രാധാന്യത്തെ കുറിച്ചും, കൊവി‍ഡിന് ശേഷവും കുരങ്ങുപനിയും പനിയും ഉൾപ്പെടെ ചുറ്റുമുള്ള പകർച്ചവ്യാധികളെ ആരോ​ഗ്യ വിഭാ​ഗം നേരിട്ട് കൊണ്ടിരിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *