Posted By editor1 Posted On

തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകൾ കൂട്ടിച്ചേർത്ത് കുവൈറ്റ്

കുവൈറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകളും സംഘടനകളേയും ഉൾപ്പെടുത്തി. തീവ്രവാദത്തിന് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടയുന്നതിനുള്ള സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. സൗദി അറേബ്യ യുമായുള്ള ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിന്റെ കോ- ചെയർ ആയ അമേരിക്കയുമായി ചേർന്നാണ് ഈ നടപടി. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിൽ ഉൾപ്പെടുന്നവരാണ്. തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതുമൂലം അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും താല്പര്യങ്ങൾക്കും ഭീഷണിയാകുന്നത് അടിച്ചമർത്തുന്നതിന് അമേരിക്കയുമായുള്ള പങ്കാളിത്തം ശക്തമാക്കാനുള്ള കുവൈറ്റിന്റെയും, മറ്റു അംഗരാജ്യങ്ങളും താൽപര്യവുമാണ് അവർ സ്ഥിരീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ ഏഴാം അധ്യായം പ്രകാരം പുറപ്പെടുവിച്ച സെക്യൂരിറ്റി കൗൺസിൽ പ്രമേയം നമ്പർ 1373 (2001) നടപ്പിലാക്കുന്നത് വഴി കുവൈറ്റിന് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട അധികാരികൾ മുഖേന ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *