അനാവശ്യ തൊഴിൽ മാറ്റ രീതിക്ക് മാറ്റം വരുത്തണം : കുവൈറ്റ് എംപി
അനാവശ്യമായി തൊഴില്‍ മാറുന്ന പ്രവാസി ജീവനക്കാരുടെ രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി കുവൈറ്റ് എംപി. ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ് കൂടുതല്‍ ശമ്പളം മോഹിച്ച് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറുന്നവർ ധാരാളം ഉണ്ടന്നും, ഇങ്ങനെ തൊഴില്‍ മാറാന്‍ പ്രവാസികള്‍ക്ക് അനുവാദം നല്‍കുന്ന നിലവിലെ നിയമത്തില്‍ മാറ്റം വരുത്തണമെന്നുമാണ് പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശയില്‍ എംപി അബ്ദുല്ല അല്‍ തുറൈജി ആവശ്യപ്പെട്ടത്.വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE. അതേപോലെ, ഒരു സ്‌പോണ്‍സറില്‍ നിന്ന് ഒരു ജീവനക്കാരനെ മറ്റൊരു സ്‌പോണ്‍സര്‍ റാഞ്ചിക്കൊണ്ടു പോവുന്ന രീതിയെ കുറിച്ചും ആഭ്യന്തര മന്ത്രാലയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമപ്പിക്കണമെന്നും അദ്ദേഹം ശുപാര്‍ശയില്‍ പറയുന്നു. പ്രവാസി ജീവനക്കാര്‍ തോന്നിയ പോലെ സ്‌പോണ്‍സറെ മാറ്റുന്ന നിലവിലെ രീതിയെ കുറിച്ചും സ്‌പോണ്‍സറുടെ പക്കല്‍ നിന്ന് തൊഴിലാളികള്‍ ഓടിപ്പോവുന്ന കേസുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തൊഴിൽ മാറിയാൽ 5 വർഷം തടവ്
സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷഷം ജോലി ചെയ്ത ശേഷം ജോലി മാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെ രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതായിരിക്കണം പുതിയ നിയമമെന്നും, അതോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറയുന്നു. വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)