Posted By editor1 Posted On

കുവൈറ്റിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ പ്രവാസി വനിതയെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി

കുവൈറ്റിൽ വിസ ഏജന്റും, സുഹൃത്തും ചേർന്ന് തടവിലാക്കിയ ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിനി ശ്രാവണിയെ നാട്ടിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വാർത്ത പുറത്തുവന്ന അന്ന് തന്നെ ഇന്ത്യൻ എംബസി ഇവരെ കണ്ടെത്തുകയും അന്നുരാത്രി തന്നെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തതായി എംബസി അറിയിച്ചു. ബുധനാഴ്ച രാത്രിയോടെ ശ്രാവണി കുടുംബാംഗങ്ങൾക്ക് അടുത്തെത്തിയെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിസ്സ ഏജന്റും,സുഹൃത്തും ചേർന്ന് തന്നെ തടവിൽ വെച്ച് പീഡിപ്പിക്കുന്നുവെന്നും, രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇന്ത്യൻ പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നുള്ള ശ്രാവണി എന്ന സ്ത്രീയാണ് കുവൈറ്റിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യയിലെയും, സംസ്ഥാനത്തിന്റെയും സഹായം തേടിയത്. ഭർത്താവിന് അയച്ച വീഡിയോയിലാണ് ശ്രാവണി താൻ നേരിടുന്ന പീഡനങ്ങളെ പറ്റി പറഞ്ഞത്. ചെങ്കൽ രാജാ എന്ന വിസ ഏജന്റ് ആണ് ശ്രാവണിയെ തടങ്കലിൽ പാർപ്പിച്ചിരുന്നത്.

താൻ വീട്ടുജോലി ചെയ്തിരുന്ന കുവൈറ്റിലെ വീട്ടിൽ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് വിസ ഏജന്റ് ചെങ്കൽ രാജ തടവിൽ പാർപ്പിച്ച് ഉപദ്രവിക്കാൻ തുടങ്ങിയത്. താൻ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും, രാജയും, സുഹൃത്ത് ബാവാജിയും ചേർന്ന് നാല് ദിവസം മുമ്പ് മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ശ്രാവണി കുവൈറ്റിൽ ജോലിക്ക് കയറിയത്. ഏജന്റുമാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെ വിഫലമായതോടെയാണ് കുടുംബം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *