കുവൈറ്റിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ച് ലൈസൻസില്ലാതെ സൗന്ദര്യവർദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത അറസ്റ്റിൽ
കുവൈറ്റിൽ ലൈസൻസ് ഇല്ലാതെ സൗന്ദര്യവർദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത അറസ്റ്റിൽ. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ അനുമതിയില്ലാത്ത സ്ഥലത്ത് വെച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. അറബ് വംശജയെ ആണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച് രാജ്യത്തെ ലൈസൻസില്ലാത്ത ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇവർ ചികിത്സ നടത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)