Posted By editor1 Posted On

കുവൈറ്റിലെ പൊടിക്കാറ്റ് കുറയ്ക്കാൻ നടപടിയുമായി പരിസ്ഥിതി അതോറിറ്റി

കുവൈറ്റിലെ പൊടിക്കാറ്റ് പരമാവധി കുറയ്ക്കാൻ വിവിധ സംഘടനകളുമായും അധികാരികളുമായും ഏകോപനം നടത്തി പരിസ്ഥിതി പബ്ലിക് അതോറിറ്റി. പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല വനവൽക്കരണം വഴി പൊടിക്കാറ്റുകൾ അഹമ്മദ് അൽ ഹമൂദ് അൽ സബാഹ് കുറയാനുള്ള താല്പര്യം അറിയിച്ചു.

ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതിനും, മണ്ണിനെ സ്ഥിരപ്പെടുത്തുന്നതിനും, പൊടി പടരുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അതോറിറ്റി നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അൽ-സബാഹ് പറഞ്ഞു. കുവൈറ്റിലെ പൊടിപടലങ്ങൾ കുറയ്ക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് ഇപിഎയുടെ ഉദ്യോഗസ്ഥർ പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് ഉൾക്കടലിൽ ഓക്‌സിജൻ കുറയുന്നത് മൂലം കാലാനുസൃതമായി മത്സ്യങ്ങൾ ചത്തൊടുങ്ങുന്നത് തടയാൻ പൊതുമരാമത്ത് മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേർന്ന് ജലം ശുദ്ധീകരിക്കുന്നതിനുള്ള മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കുന്നുണ്ടെന്ന് അൽ-സബാ അഭിപ്രായപ്പെട്ടു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *