കുരങ്ങുപനിക്കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി 5000 ഡോസ് വസൂരി വാക്സിൻ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
ഗൾഫ് മേഖലയിലെ ആദ്യത്തെ മങ്കിപോക്സ് കേസ് യുഎഇയിൽ രേഖപ്പെടുത്തിയതിന് ശേഷം രോഗത്തിന് ആവശ്യമായ മുൻകരുതലുകൾ കണക്കിലെടുത്ത് നിലവിലെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനായി വസൂരി വാക്സിൻ 5,000 ഡോസുകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം.
അതേസമയം, സ്പാനിഷ് ആരോഗ്യ മന്ത്രാലയം 20 പുതിയ കുരങ്ങുപനി അണുബാധ കേസുകളും, 39 പേർക്ക് രോഗം സംശയിക്കുന്നതായും സ്പാനിഷ് നാഷണൽ ടെലിവിഷൻ (ടിവിഇ) ബുധനാഴ്ച അറിയിച്ചു. മാഡ്രിഡിലെ മൊത്തം കേസുകളുടെ എണ്ണം 48 ആയി, കാനറി ദ്വീപുകളിൽ രണ്ട്, അൽ-ആൻഡലസ് പ്രവിശ്യയിൽ രണ്ട്, സ്പെയിനിലെ മറ്റ് പ്രദേശങ്ങളിൽ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടിവിഇ കൂട്ടിച്ചേർത്തു. പനി, തലവേദന, വീർത്ത ലിംഫ് നോഡുകൾ, ക്ഷീണം, മുഖത്തും ശരീരത്തിലും ചുണങ്ങുപോലെ പുരോഗമിക്കുന്ന അപൂർവ വൈറൽ രോഗമാണ് മങ്കിപോക്സ്, വിവിധ രാജ്യങ്ങളിൽ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)