Posted By editor1 Posted On

ഷൂവിനകത്ത് രണ്ടു പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ പിടിയിൽ

കാലിൽ ധരിച്ച ഷൂവിനകത്ത് 2 പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ക്യാബിൻ ക്രൂ ജീവനക്കാരൻ കസ്റ്റംസ് പിടിയിൽ. ഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ നവനീത് സിങ് (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ദുബായിൽ നിന്നും എത്തിയ ഐഎക്സ് 356 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 63 ലക്ഷം രൂപ വില വരുന്ന 1399 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തിയ രണ്ടേമുക്കാൽ കിലോ സ്വർണവും ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് പാറുപറമ്പിൽ അബ്ദുസ്സലാം(41) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിച്ചുവെച്ചും പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ടുള്ള ബെൽറ്റിനുള്ളിൽ അരയിൽ കെട്ടിയുമാണ് കസ്റ്റംസിനെ വെട്ടിച്ച് ഇയാൾ സ്വർണം പുറത്തുകൊണ്ടുവന്നത്. 2018 ഗ്രാം സ്വർണം അരയിൽ കെട്ടിയും, 774 ഗ്രാം സ്വർണ്ണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്തിയത്. നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന പോലീസ് പുറത്തേക്ക് പോകാൻ ശ്രമിച്ച ഇയാളെ വിമാനത്താവള കവാടത്തിനു പുറത്തു വെച്ച് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ എക്സ്റേ പരിശോധനയിൽ ആണ് ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ സ്വർണം മിശ്രിതം ക്യാപ്സൂൾ രൂപത്തിൽ കണ്ടെത്തിയത്. ബഹറിനിൽ നിന്നും ഇയാൾ എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. കസ്റ്റഡിയിലുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

Comments (0)

Leave a Reply

Your email address will not be published. Required fields are marked *