ദുബായിൽ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 7 കോടി 75 ലക്ഷം രൂപ വീതം സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ഏഴു കോടി 75 ലക്ഷം രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം. അബുദാബിയിൽ വർക്ക്ഷോപ്പ് സൂപ്പർവൈസറായ കണ്ണൂർ സ്വദേശി ജോൺസൺ ജേക്കബ് (46), രാഹുൽ രമണൻ എന്നിവരെയാണ് ഭാഗ്യം തേടിയെത്തിയത്. 390- ആം സീരീസിലെ 4059-ആം നമ്പർ ടിക്കറ്റിനാണ് ജോൺസൺ ജേക്കബിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക ടിക്കറ്റ് എടുക്കാൻ പങ്കാളിയായ കുടുംബ സുഹൃത്തുമായി പങ്കിടും എന്ന് അദ്ദേഹം പറഞ്ഞു. 15 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നേരത്തെ എട്ടുതവണ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. ഇത്തവണ ഈ മാസം 13ന് ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. ജോൺസൺ ഭാര്യയും മൂന്ന് മക്കളും ഉണ്ട്. 389 ആം സീരിസ് നറുക്കെടുപ്പിലാണ് രാഹുൽ രമണന് സമ്മാനം ലഭിച്ചത്. ഏപ്രിൽ 30 ന് ഓൺലൈൻ വഴിയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. 1999 ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ ഒന്നാം സമ്മാനം ലഭിക്കുന്ന 189-ആമത്തെ ഇന്ത്യക്കാരനാണ് രാഹുൽ, ജോൺസൺ 190-മത്തെയും.
ഇന്ത്യക്കാരാണ് കൂടുതലായും ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ഭാഗ്യം പരീക്ഷിക്കാർ, അതിനാൽ തന്നെ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കുന്നത് ഇന്ത്യക്കാർ തന്നെയാണ്. 388-ആമത്തെ നറുക്കെടുപ്പിൽ മലയാളിയായ സുനിൽ ശ്രീധരൻ ആയിരുന്നു ഒന്നാം സമ്മാനം. അദ്ദേഹം ഇന്ന് നേരിട്ടെത്തി സമ്മാനത്തുകയുള്ള ചെക്ക് കൈപ്പറ്റി. മുൻപ് രണ്ടു തവണ ഇദ്ദേഹത്തിന് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ് സമ്മാനം ലഭിച്ചിരുന്നു. ഒരിക്കൽ ഒന്നാംസമ്മാനമായ 10 ലക്ഷം ഡോളറും രണ്ടാംതവണ റേഞ്ച് റോവർ കാറും ആയിരുന്നു ലഭിച്ചത്. ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ മുംബൈക്കാരനായ ജിതേന്ദ്ര ശർമ മെഴ്സിഡസ് എസ് 500 കാറും മലയാളിയായ നഫ്സീർ ചേലൂർ ബിഎംഡബ്ല്യു എസ് 1000 മോട്ടോർബൈക്കും സ്വന്തമാക്കി. പതിവായി ഭാഗ്യ പരീക്ഷണം നടത്തുന്ന ഈ 28കാരൻ കഴിഞ്ഞ 10 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)