Posted By editor1 Posted On

2022ൽ കുവൈറ്റിൽ ഓൺലൈൻ വാങ്ങലുകളിൽ 62 ശതമാനം വർധന

കുവൈറ്റിൽ 2022 വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ പൗരന്മാരും, താമസക്കാരും നടത്തിയ ഓൺലൈൻ വാങ്ങലുകൾ 62 ശതമാനം (1.25 ബില്യൺ കെഡി) വർധിച്ചു. 2022 മാർച്ച് അവസാനത്തോടെ, 2021-ലെ ഇതേ കാലയളവിലെ ബില്യൺ കെഡി 2.02- ൽ നിന്ന് 3.28 ബില്യൺ കെഡിയിൽ എത്തി. കുവൈറ്റിനുള്ളിലെ വെബ്‌സൈറ്റുകളിലെ വാങ്ങലുകൾ 64.5 ശതമാനം വർധിച്ചു. അതായത് 1.21 ബില്യൺ കെഡി വർധിച്ചു. 2021 മാർച്ച് അവസാനത്തെ കെഡി 1.87 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ച് അവസാനത്തോടെ ഏകദേശം 3.09 ബില്യൺ കെഡിയിൽ എത്തി. വിദേശ വെബ്‌സൈറ്റുകളിലെ വാങ്ങലുകൾ 28 ശതമാനം വർദ്ധിച്ചു. അതായത് KD 41.8 ദശലക്ഷം വർദ്ധന. 2021 മാർച്ച് അവസാനത്തെ KD 148 ദശലക്ഷം എന്നത് 2022 മാർച്ച് അവസാനത്തോടെ KD 189.8 ദശലക്ഷത്തിൽ എത്തി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *