വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി കൊടുത്ത് പ്രവാസി മലയാളി
അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി പ്രവാസി മലയാളി. ബിനു പാലക്കുന്നേൽ ഏലിയാസ് ആണ് (37) വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തായ ഷഫീർ പണിച്ചിയിലിന് (40) സഹായിക്കുന്നതിനായി ടിക്കറ്റ് വാങ്ങിയത്. നാല് മാസം മുമ്പ് എമിറേറ്റിലെ ഒരു സലൂണിൽ വെച്ചാണ് ഷഫീറിനെ കണ്ടുമുട്ടിയതും അവരുടെ സൗഹൃദം വകർന്നതെന്നും ബിനു പറയുന്നു.
“ഞാൻ രണ്ട് വർഷമായി അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് താമസിക്കുന്നത്. ഒരിക്കൽ ഒരു സലൂൺ സന്ദർശിച്ചപ്പോൾ വീൽ ചെയറിലിരുന്ന് ഷഫീറിനെ അവിടെ കണ്ടു. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, അവനെ ബാധിച്ച ദുരന്തത്തെക്കുറിച്ച് മനസ്സിലാക്കി. ഷഫീറിന് പച്ചക്കറി മൊത്തവ്യാപാരം നടത്തിയിരുന്നെങ്കിലും കമ്പനി വഞ്ചിക്കുകയായിരുന്നു. ബിസിനസ്സ് നഷ്ടപ്പെട്ടതിന്റെ ആഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഉയർന്ന രക്തസമ്മർദ്ദം രക്തസ്രാവത്തിലേക്ക് നയിച്ചു, നാല് മാസമായി അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലായിരുന്നുവെന്നും, ”ബിനു പറഞ്ഞു. “ഇത് മൂന്നാം തവണയാണ് ഞാൻ അവന്റെ പണം കൊണ്ട് ടിക്കറ്റ് വാങ്ങുന്നത്.
കഴിഞ്ഞ വർഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ, ഷഫീർ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു, എന്നിട്ടും ഒരു ബിഗ് ടിക്കറ്റ് വാങ്ങാനും ഭാഗ്യം പരീക്ഷിക്കാനും ഷഫീർ പണം കണ്ടെത്തും. ബിനുവുമായി ബന്ധം സ്ഥാപിച്ച ശേഷം ഷഫീറിന് ബിനുവാണ് ടിക്കറ്റ് വാങ്ങി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ വിജയിച്ചതിൽ ഷഫീർ സന്തോഷവാനാണ്. സുഹൃത്തായ ബിനുവുമായി ചേർന്ന് ബിസിനസ്സ് പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്. വിജയിക്കുന്ന ടിക്കറ്റ് ഇപ്പോൾ ജൂൺ 3 ന് നടക്കുന്ന 20 ദശലക്ഷം ദിർഹത്തിന്റെ മെഗാ നറുക്കെടുപ്പിൽ പ്രവേശിക്കും.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Comments (0)