യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
യുഎഇ; യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ 7ന് ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.
പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമപ്രവര്‍ത്തനങ്ങളും രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടന്‍ 2004 നവംബറില്‍ തന്നെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം നല്‍കി. ഷെയ്ഖ ലൂബ്ന അല്‍ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അല്‍ കഅബിയെയും ആതിഖ അവാദ് അല്‍ കത്തീരിയെയും 2008 ജനുവരിയില്‍ നിയമിച്ചു. സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രാതിനിധ്യം നല്‍കി. ബിസിനസ് മേഖലയിലും സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണനയും പ്രോല്‍സാഹനവുമാണു ഷെയ്ഖ് ഖലീഫ നല്‍കിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
അധികാരമേറ്റ് ഒരുവര്‍ഷത്തിനകം, രാജ്യത്തു ജനാധിപത്യവല്‍ക്കരണത്തിനുള്ള നടപടികളും ഷെയ്ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎ. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സര്‍ക്കാര്‍ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാന്‍ ഉത്തരവിട്ട ഷെയ്ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കി. പലസ്തീനില്‍ ഗാസ മുനമ്പിലെ ഷെയ്ഖ് ഖലീഫ നഗരം മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. വിസ്മയങ്ങളുടെ കലവറയായ അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികള്‍ക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സര്‍വമത സ്നേഹത്തിന്റെ സന്ദേശവാഹകനായി. യുഎഇയില്‍ പരമാവധി മതസ്വാതന്ത്യ്രം അനുവദിക്കുന്നതിലും പ്രതിജ്ഞാബദ്ധനായിരുന്നു ഷെയ്ഖ് ഖലീഫ. നിശബ്ദവും എന്നാല്‍ സൂക്ഷ്മവും ഉറച്ചതുമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആദരിക്കപ്പെടുന്നത്.
Comments (0)