കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക
കുവൈറ്റ്: കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ സാദൗന്‍ അറിയിച്ചു. അതേ സമയം കുവൈറ്റില്‍ താപനില ഉയരുന്ന സാഹചര്യമുള്ള വേനല്‍ക്കാലത്തിന്റെ പ്രവേശനവുമായി ചേര്‍ന്നാണ് തുരയ സീസണും ആരംഭിക്കുന്നത്.
അല്‍ തുരയ സീസണ് മൂന്ന് സ്റ്റേജുകളാണ് ഉള്ളത്. ഓരോ സ്ഥാനത്തിനും 13 ദിവസങ്ങളാണ് ഉള്ളത്. മൂന്നാമത്തെ സ്റ്റേജ് ജൂണ്‍ ഏഴ് മുതല്‍ 19 വരെയാണ്. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ വരുന്ന തുരയ സീസണില്‍ താപനില വലിയ തോതില്‍ ഉയരും.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
അതേ സമയം കുവൈറ്റില്‍ ഉച്ച സമയത്ത് 38 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 24 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കുള്ള മിതമായ വേഗതയുള്ള കാറ്റ് സജീവമാണ്. അവയുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററിലധികം വര്‍ദ്ധിക്കും. ഇത് അല്‍ ബരേഹ് അല്‍ സാഗിര്‍ കാറ്റ് എന്ന് വിളിക്കപ്പെടുന്ന പൊടിക്കാറ്റുകള്‍ക്ക് കാരണമാകുന്നുവെന്നും ആദെല്‍ അല്‍ സാദൗന്‍ പറഞ്ഞു.
Comments (0)