Posted By user Posted On

വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാകാൻ വൈകുന്നതായി പരാതി

കുവൈത്ത്‌ നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാറുണ്ടായിരുന്നു .എന്നാൽ നിലവിൽ ഇരുപത്‌ ദിവസം മുതൽ ഒന്നര മാസം വരെ ഇതിനായി സമയം എടുക്കുന്നുവെന്നാണു പരാതി. ഇതിനു പുറമേ നേരത്തെ പരമാവധി ഒമ്പതിനായിരം മുതൽ പത്തായിരം രൂപയാണു സ്റ്റാമ്പിംഗിനായി ഏജന്റുമാർ ഈടാക്കിയിരുന്നത്‌. എന്നാൽ നിലവിൽ ഔദ്യോഗികമായി നിരക്ക്‌ വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ഇതിനായി പതിനെട്ടായിരത്തിലധികം രൂപയാണു ഏജന്റുമാർ ചാർജ്ജ്‌ ചെയ്യുന്നത്‌ എന്നും പരാതി ഉണ്ട്. സ്റ്റാമ്പിംഗ്‌ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുന്നതിനു വേണ്ടി എക്സ്ട്രാ പണവും ഇടക്കാറുണ്ടന്ന് ആളുകൾ പറഞു. കുവൈത്തിൽ നിന്ന് ഗാർഹിക, കുടുംബ, തൊഴിൽ വിസകൾ ലഭിച്ചാൽ, നാട്ടിൽ നിന്നുള്ള മെഡിക്കൽ, പോലീസ്‌ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റുകൾ കുവൈത്ത്‌ നയതന്ത്രകാര്യാലയങ്ങളിൽ അറ്റസ്റ്റ്‌ ചെയ്യുകയും പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പിംഗ്‌ ചെയ്യുകയും വേണം. ഇന്ത്യയിൽ ദില്ലി, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് കുവൈത്ത് നയതന്ത്ര കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത്.കോവിഡ്‌ പശ്ചാത്തലത്തിൽ കുവൈത്തിൽ മേൽപറഞ്ഞ വിസകൾ നിയന്ത്രണങ്ങളോട്‌ കൂടി മാത്രമാണു നൽകിയിരുന്നത്‌.എന്നാൽ കോവിഡ്‌ നിയന്ത്രണങ്ങൾ നീക്കിയതോടെ പുതിയ വിസകൾ നൽകുന്നതും ക്രമേണെ വർദ്ധിച്ചിട്ടുണ്ട്‌. എന്നാൽ വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കുവാൻ കാല താമസം നേരിടുന്നതിന്റെ കാരണം അജ്ഞാതമാണു.ഇക്കാര്യം കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ പരിഹാരം ഉണ്ടാകുമെന്നാണു പലരും അഭിപ്രായപ്പെടുന്നത്‌. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IALckfkYwgY5FeW3Zdilm3

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *