Posted By editor1 Posted On

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് കുവൈറ്റിൽ നടക്കും

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കുവൈറ്റ് പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചുവന്ന കുറുക്കന്റെ (അൽ-ഹെസ്‌നി) മാതൃകയാണ് ടൂർണമെന്റിന്റെ ചിഹ്നമെന്ന് കമ്മിറ്റി അംഗവും വനിതാ സ്‌പോർട്‌സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് പറഞ്ഞു. കുവൈറ്റിലെയും അറേബ്യയിലെയും മരുഭൂമിയിൽ വസിച്ചിരുന്ന വന്യമൃഗങ്ങളിൽ ഒന്നായതിനാലും കഠിനമായ മരുഭൂമിയിൽ ജീവിക്കാനുള്ള കഴിവിന് പേരുകേട്ടതിനാലുമാണ് കുറുക്കനെ മാതൃകയാക്കി തിരഞ്ഞെടുത്തത്.

മെയ് 22 ന് 360 മറീനയിൽ ലോഞ്ച് ചടങ്ങ് നടക്കും. ഗൾഫ് ഒളിമ്പിക് കമ്മിറ്റികളുടെ തലവൻമാരുടെയും, ഏഷ്യൻ ഫെഡറേഷനുകളും, കായിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് മത്സരങ്ങൾ ആരംഭിച്ച ദിവസങ്ങൾക്കുശേഷം ഉദ്ഘാടന ചടങ്ങ് നടത്തുക. ഇവന്റിൽ 16 വ്യത്യസ്ത കായിക ഇനങ്ങൾ ഉൾപ്പെടുന്നു, പ്രധാനമായും വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌സൽ, നീന്തൽ, അത്‌ലറ്റിക്‌സ്, കരാട്ടെ, ജൂഡോ എന്നിവയാണ് ഉൾപ്പെടുന്നത്. ഇവയ്ക്കു പുറമേ ഇലക്ട്രോണിക് സ്പോർട്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ വനിതകൾ ആദ്യമായി വിവിധ വിഭാഗത്തിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *