ഈദിന്റെ ആദ്യദിനത്തിൽ കർശന പരിശോധനയുമായി കുവൈറ്റ് അഗ്നിശമനസേന
ഈദിന്റെ ആദ്യ ദിവസം രാജ്യത്ത് കർശന പരിശോധന നടത്തി അഗ്നിശമനസേനാ വിഭാഗം. രാജ്യത്തെ നിരവധി ഫയർ സ്റ്റേഷനുകളും സൂഖ് അൽ മുബാറക്കിയയിലെ സുരക്ഷാ പോയിന്റും കൺട്രോൾ സെക്ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ജമാൽ ബദർ നാസർ സന്ദർശിച്ചു. കൂടാതെ പ്രിവൻഷൻ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുള്ള ഫഹദ് സൂഖ് അൽ മുബാറക്കിയയിലെ പ്രിവൻഷൻ സെക്റ്ററിന്റെ സെക്യൂരിറ്റി പോയിന്റ് പരിശോധിക്കുകയും അതിന്റെ പ്രവർത്തന പുരോഗതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വാഹന, ഉപകരണ വകുപ്പും, നിർമ്മാണ പരിപാലന വകുപ്പും എൻജിനീയറിങ് അഫയേഴ്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വൈസ് പ്രസിഡന്റ് മേജർ ജനറൽ എൻജിനീയർ മൂസാ ഹുസൈൻ അക്ബർ സന്ദർശിച്ചു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് ബദർ ഇബ്രാഹിമും ഈ മേഖല മേധാവികൾകൊപ്പം സന്ദർശനം നടത്തിയിരുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനുവേണ്ടി അഗ്നിശമനസേനാംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുവെന്ന് നേതൃത്വങ്ങൾ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)