ഇന്ത്യൻ എംബസി ഔട്ട്സോഴ്സിംഗ് സെന്ററുകളിലെ സമയം പരിഷ്കരിച്ചു
ഇന്ത്യൻ എംബസി, കുവൈത്ത് BLS ഇന്റർനാഷണൽ ഔട്ട്സോഴ്സിംഗ് സെന്ററുകളിലെ പാസ്പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്ക്കായി 2022 മെയ് 3 ചൊവ്വാഴ്ച മുതൽ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കുവൈറ്റ് സിറ്റി, (ജവഹറ ടവറിലെ മൂന്നാം നില, അലി അൽ-സേലം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി) അബ്ബാസിയ (മെസാനൈൻ ഫ്ലോർ, ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗ് ജിലീബ് അൽ ഷുയൂഖ്), ഫഹാഹീൽ (അലനൂദ് ഷോപ്പിൻ കോംപ്ലക്സ്, മെസാനൈൻ സ്ട്രീറ്റ്, ഫഹാഹീൽ സ്ട്രീറ്റ്) എന്നിവിടങ്ങളിൽ BLS കേന്ദ്രങ്ങൾ; ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും പ്രവർത്തിക്കും. കോൺസുലാർ അറ്റസ്റ്റേഷനായി ഏതെങ്കിലും ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെ കേന്ദ്രങ്ങളിൽ നിക്ഷേപിച്ച രേഖകൾ അതേ ദിവസം തന്നെ സാക്ഷ്യപ്പെടുത്തിയ ശേഷം വൈകിട്ട് 6 മുതൽ 8 വരെ അപേക്ഷകർക്ക് തിരികെ നൽകും. ഏതെങ്കിലും ഒരു ദിവസം രാവിലെ 10 മണിക്ക് ശേഷം നിക്ഷേപിച്ച രേഖകൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 6 മുതൽ രാത്രി 8 വരെ അറ്റസ്റ്റേഷന് ശേഷം അപേക്ഷകർക്ക് തിരികെ നൽകും ആവശ്യാനുസരണം മറ്റ് എമർജൻസി കോൺസുലാർ സേവനങ്ങൾ എംബസി തുടർന്നും നൽകും. കൂടുതൽ സഹായം / അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, [email protected] എന്ന വിലാസത്തിൽ എഴുതുക അല്ലെങ്കിൽ എംബസിയുടെ 24X7 വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് ഒരു ടെക്സ്റ്റ് / വോയ്സ് സന്ദേശം അയയ്ക്കുക. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)