കുവൈറ്റിലെ ഷാര്‍ഖ് ഏരിയയില്‍ പരിശോധന; കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കട അടച്ചു
കുവൈറ്റ്: കുവൈറ്റില്‍ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ട്രേഡ് കണ്ട്രോള് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ ഇന്‍സ്പെക്ടര്‍മാര്‍ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ തെളിഞ്ഞ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ഖ് ഏരിയയിലെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കട അടച്ചുപൂട്ടി.
എമര്‍ജെന്‍സി സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്താനാണ് തീരുമാനം.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)