2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്ത് വന്നു; ജിസിസി രാജ്യങ്ങളില്‍ കുവൈറ്റിന്റെ സ്ഥാനമെത്ര? വിശദാംശങ്ങളറിയാം
കുവൈറ്റ്: ആഗോളതലത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 123-ആം സ്ഥാനം. അതേ സമയം പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് നാലാം സ്ഥാനത്താണ്. 2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ആയ ഡിപ്ലോമാറ്റിക്ക് കൊറിയര്‍ ആണ് തയാറാക്കിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
പരിസ്ഥിതി സംരക്ഷണ മേഖലയിലെ ശ്രമങ്ങള്‍, സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്. ഉപ സൂചകങ്ങളില്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും സംഭാവന ചെയ്യുന്ന രാജ്യമെന്ന നിലയില്‍ കുവൈത്ത് ലോകത്ത് 80-ാം സ്ഥാനത്താണ്. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ 128-ാം സ്ഥാനത്തും സംസ്കാരത്തില്‍ 101-ാം സ്ഥാനത്തും ആഗോള വ്യവസ്ഥയില്‍ 115-ാം സ്ഥാനത്തും കാലാവസ്ഥയില്‍ 155-ാം സ്ഥാനത്തും സമൃദ്ധിയിലും സമത്വത്തിലും 153-ാം സ്ഥാനത്തും എത്താന്‍ കുവൈത്തിന് സാധിച്ചു. ആരോഗ്യത്തിലും ക്ഷേമത്തിലും 19-ാം സ്ഥാനത്താണ്. മികച്ച രാജ്യങ്ങളുടെ സൂചികയില്‍ കുവൈത്ത് നേടുന്ന ഏറ്റവും മികച്ച റാങ്കാണ് ഇത്.
Comments (0)