കുവൈത്ത് സിറ്റി :
മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായികുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി മോനു ആൻറണി (33) ആണ് മരണപ്പെട്ടത് .ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണതിനെത്തുടർന്ന് നാലു ദിവസം മുൻമ്പാണ് മോനുവിനെ അദാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുറഞ്ഞ രക്തസമ്മർദ്ദവും, ആന്തരിക രക്തസ്രാവവും, മൂലം, ഇന്ന് വെളുപ്പിന് അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട് നാട്ടിൽ.
പിതാവ് മാളിയേക്കൽ ആൻറണി തോമസ് മാതാവ് കുഞ്ഞുമോൾ ആൻറണി, ഒരു സഹോദരിയുണ്ട് അവിവാഹിതനാണ്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/DVjcimJINn56TDBOrFyMv0