Posted By Editor Editor Posted On

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍

കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23 ആയിരുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് അപകടങ്ങല്‍ കാരണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. മരിച്ചവരില്‍ ഏറേയും യുവാക്കളാണ്.

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാഹനാപകടങ്ങള്‍ കാരണം 675 പേരാണ് മരണപ്പെട്ടത്. 2021-ല്‍ 323 അപകട മരണങ്ങളും , 2020-ല്‍ 352 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും റോഡുകളിലെ വേഗത നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DVjcimJINn56TDBOrFyMv0

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *