കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം
കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. തീപിടുത്തത്തിൽ 300ഓളം കടകളാണ് കത്തിയമർന്നത്. പെർഫ്യൂമുകളുടെയും മരക്കുടകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോളും മറ്റും ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. ആയുധ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ നശിച്ചത് (സൂഖ് അൽ-സലാഹ്). അവിടെ നിന്നാണ് പെർഫ്യൂം കടകളിലേക്കും വീട്ടുപകരണ സാധനങ്ങളുടെ കടകളിലേക്ക് തീ പടരുകയായിരുന്നു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നാഷണൽ ഗാർഡും ചേർന്നുള്ള പരശ്രമത്തിലൂടെയാണ് തീ കെടുത്താൻ സാധിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO സാധാനങ്ങള്‍ കത്തി നശിച്ചെങ്കിലും ജീവഹാനി ഉണ്ടാകാത്തത് ആശ്വാസമായി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Comments (0)