കുവൈറ്റിൽ പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് കോവിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. പുതിയ തീരുമാനം ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ, ഇന്ത്യയിൽ ഇഷ്യൂ ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ പ്രീ-ട്രാവൽ പിസിആർ ടെസ്റ്റ് ഇളവിന് അർഹതയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കുവൈറ്റിൽ നിന്ന് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന വേണ്ടെന്നാണ് പുതിയ തീരുമാനം. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നും വാക്സിനേഷൻ എടുത്തവർക്കും ഇളവ് നൽകിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് കുവൈറ്റിനെയും ഉൾപ്പെടുത്തി. എയർ സുവിധ പോർട്ടലിൽ യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. വാക്‌സിനേഷൻ എടുത്തിട്ടില്ലാത്തവരും, അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്തവരും 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികളെ പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 14 ദിവസം മുൻപ് വരെയുള്ള മറ്റു യാത്രാവിവരങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സാക്ഷ്യപത്രവും നൽകണം. ഈ നിബന്ധനകൾ പാലിക്കാത്ത വരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഫെബ്രുവരിയിൽ തന്നെ പിസിആർ ഒഴിവാക്കിയിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO