കുവൈറ്റിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റിൽ വിദേശികളുൾപ്പെടെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബന്ധുക്കൾ സ്വീകരിക്കാൻ ഇല്ലാതെ സ്വദേശികളായ നിരവധി രോഗികളാണ് ഇത്തരത്തിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വിദേശികളായ രോഗികളെ പറ്റി അതാത് രാജ്യങ്ങളിലെ എംബസികളുമായി ആരോഗ്യമന്ത്രാലയം നിരവധി തവണ സംസാരിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കാൻ കഴിയുന്നില്ല. ഫർവാനിയ, മുബാറക്ക് അൽ കബീർ, സബാഹ്, ജഹറ, അമീരി, അദാൻ എന്നീ ആശുപത്രികളിൽ വിദേശികളും, സ്വദേശികളുമായ 230 രോഗികളാണ് ഇത്തരത്തിൽ ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുന്നത്. ഇത്തരത്തിൽ കഴിയുന്ന പലർക്കും ബന്ധുക്കളെയും മറ്റും പരിചരണം ആവശ്യമുണ്ടെങ്കിലും, വർഷങ്ങളായി ബന്ധുക്കളിൽ ഒരാൾ പോലും സന്ദർശിക്കാൻ വരാത്ത രോഗികളുമുണ്ട്. ഇത്തരം രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് പല ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. നിലവിൽ ജഹറ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇത്തരം രോഗികളെ പഴയ കെട്ടിടത്തിൽ തന്നെ പാർപ്പിക്കാൻ ആണ് മന്ത്രാലയം ആലോചിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)