ഷുവൈക്കിൽ റമദാന് മുന്നോടിയായി പരിശോധന നടത്തി വാണിജ്യമന്ത്രാലയം
വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വിശുദ്ധ റമദാൻ മാസത്തിനു മുന്നോടിയായി കുവൈറ്റിലെ ഷൂവൈക്കിൽ കർശന പരിശോധന നടത്തി വാണിജ്യമന്ത്രാലയം. വാണിജ്യമന്ത്രി ഫഹദ് അൽ ഷരിയാന്റെ നേതൃത്വത്തിലായിരുന്നു നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും, കൃത്രിമമായി വില വർധിപ്പിക്കുന്നില്ലെന്നു സ്ഥിരീകരിക്കുന്നതിനായി പരിശോധന നടത്തിയത്. കടകളിൽ ചില വിഭാഗം എണ്ണകൾക്ക് വില ഉയർത്തി നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ നൂറുകണക്കിന് കിലോഗ്രാം മായംകലർന്ന നട്സും, കാപ്പിയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എക്സ്പയറി ഡേറ്റിൽ കൃത്രിമം കാണിച്ച കടകളും കണ്ടെത്തിയിട്ടുണ്ട്. റമദാൻ മാസത്തിൽ ആളുകൾക്ക് വിപണിയിൽ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോപ്പറേറ്റീവ് സൊസൈറ്റികളിലും, സമാന്തര മാർക്കറ്റുകളിലും റമദാനോടനുബന്ധിച്ച് വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക്
Comments (0)