60 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് തുടരാം; തീരുമാനം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പ്
60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് നൽകുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്ഥിരീകരിച്ചു. ഫീസ് അടച്ചും, ഇൻഷുറൻസ് എടുത്തും വർക്ക് പെർമിറ്റ് പുതുക്കുന്ന തീരുമാനം റദ്ധാക്കിയിട്ടില്ലെന്നാണ് മാൻപവർ അതോറിറ്റി യുടെ തീരുമാനത്തിനെതിരെ അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വിധി റദാക്കിയ അതോറിറ്റി ഉത്തരവിനെതിരെയാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. 250 ദിനാർ ഫീസ് , 500 ദിനാറിന്റെ സ്വകാര്യ ഇൻഷുറൻസും എടുത്ത് വർക്ക് പെർമിറ്റുകൾ പുതുക്കാം. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകരിച്ച യോഗ്യതയുള്ള കമ്പനികളിലൊന്ന് നൽകിയ പിൻവലിക്കാനാകാത്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് വേണ്ടത്. പുതുക്കൽ നടപടിക്രമങ്ങളിൽ ഒരു ഭേദഗതി മാത്രമേയുള്ളൂ, അതായത് ഇൻഷുറൻസ് കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടത് നിർബന്ധമല്ല. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)