മാസങ്ങളായി ശമ്പളമില്ല; ബുദ്ധിമുട്ടിലായി കുവൈറ്റിലെ സ്കൂളുകളിലെ ശുചീകരണ തൊഴിലാളികൾ
മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്യൂട്ടിക്ക് മടങ്ങി എത്താതെ ശുചീകരണ സ്ഥാപനങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾ. ഫർവാനിയ ഒഴികെയുള്ള അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആണ് ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ശുചീകരണ കമ്പനികൾക്ക് പുതിയ കരാർ നൽകുന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം നേരിടുന്ന ശുചിത്വ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നാണ് കരുതുന്നത്. ജൂലൈയിലാണ് കമ്പനിക്ക് അവസാനമായി പണം നൽകുകയും, നിയമലംഘനങ്ങൾ കാരണം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തത്. 1000 മുതൽ 1100 വരെ തൊഴിലാളികളുള്ള സിവിൽ സർവീസ് കമ്മീഷൻ വഴിയാണ് നിയമിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)