Posted By editor1 Posted On

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം; കുവൈറ്റിലെ പണപ്പെരുപ്പം പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നായി കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതായി റിപ്പോർട്ട്‌. 2021 ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 4.3 % ഉയർന്നതായും 2018 ഡിസംബറിലെ 0.1 % വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ 2011 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്ത് ഫിനാൻഷ്യൽ സെന്റർ കമ്പനിയായ ” മർകസിന്റെ ” ഗവേഷണ വിഭാഗമായ മാർമോർ മെന ഇന്റലിജൻസ് , കുവൈറ്റിലെ പണപ്പെരുപ്പം പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുന്നു ” എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ പണപ്പെരുപ്പം ഉയരുന്നതിന്റെ പ്രധാനകാരണം ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ഉണ്ടായ വർദ്ധനവ് ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *