കുവൈറ്റിൽ 27,000 ഗതാഗത നിയമലംഘനങ്ങൾ, ഒരാഴ്ചയ്ക്കുള്ളിൽ കണ്ടുകെട്ടിയത് 84 വാഹനങ്ങൾ
കുവൈറ്റിലെ യൂസഫ് അൽ- തെരുവിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക, അശ്രദ്ധ ഒഴിവാക്കുക, ഗുരുതരമായ നിയമലംഘനങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയീഗിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. സുരക്ഷാ, ട്രാഫിക് കാമ്പെയ്‌നുകളുടെ ഫലമായി കഴിഞ്ഞ ആഴ്ചയിൽ 27,508 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും, 84 വാഹനങ്ങളും, 31 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിൽ എടുത്തതായും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുല്ല ബുഹാസൻ അറിയിച്ചു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 35 നിയമലംഘകരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് റഫർ ചെയ്തു. ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 57 പ്രായപൂർത്തിയാകാത്തവരെ പിടികൂടുകയും ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും, സുരക്ഷാ, ജുഡീഷ്യൽ അധികാരികൾ ആവശ്യപ്പെട്ട 20 വാഹനങ്ങൾ കണ്ടുകെട്ടുകയും സെക്യൂരിറ്റി, ജുഡീഷ്യൽ അധികാരികൾ ആവശ്യപ്പെട്ട 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക്, ഓപ്പറേഷൻസ് മേഖലയിലെ സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് 7,679 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി ഒന്നാം സ്ഥാനത്തും, 5,151 നിയമലംഘനങ്ങൾ രജിസ്‌റ്റർ ചെയ്‌ത ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും രണ്ടാമതും, തുടർന്ന് 4,369 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമാണ്.
ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് എമർജൻസി പോലീസ് കഴിഞ്ഞ ആഴ്ചയിൽ 665 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. 355 സുരക്ഷാ, ട്രാഫിക് ഓപ്പറേഷനുകൾ നടത്തി, 9 വാഹനങ്ങൾ ഡിറ്റൻഷൻ ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു. കൂടാതെ പോലീസ് തിരയുന്ന 12 പേരെ അറസ്റ്റ് ചെയ്‌തു. തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കാത്തതിന് 24 പേരെയും, മദ്യപിച്ച് വാഹനമോടിച്ചതിന് 6 പേരെയും അറസ്റ്റ് ചെയ്തു. അടിയന്തര പോലീസ് പട്രോളിംഗ് നിയമപ്രകാരം 8 വാഹനങ്ങൾ പിടിച്ചെടുക്കുകയും, അവയിൽ മയക്കുമരുന്ന് ഉപയോഗത്തിനും, കൈവശം വെച്ചതിനും 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)