കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി
കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കുമെന്ന് ആരോഗ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ് പറഞ്ഞു. കൊവിഡ് മഹാമാരി പൂർണ്ണതോതിൽ മാറിയില്ലെങ്കിലും കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ഞായറാഴ്ച കുവൈറ്റ്-സൗദി ഫാർമസ്യൂട്ടിക്കൽ (കെപിഎസ്) നടത്തിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂളുകളുടെ പൂർണ്ണമായ തിരിച്ച് വരവ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൈകളിലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M കഴിഞ്ഞ രണ്ടാഴ്ചയായി കുവൈറ്റിൽ കൊവിഡ് കേസുകൾ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
Comments (0)