Posted By Editor Editor Posted On

ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. അധികൃതരുടെ പരിശോധനയിൽ ഒരേ ഉത്പന്നത്തിന് ചില മാർക്കറ്റുകളിൽ രണ്ട് തരത്തിലുള്ള വില കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർമാരുടെയും സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തിയത്. വിശുദ്ധ റമദാൻ മാസം എത്താറുവുന്നതിനാൽ വിപണിയിൽ വിലക്കയറ്റം തടയുന്നതിനായി കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കാൻ വാണിജ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടോ, വില കൃത്യമാണോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M വിപണിയിൽ നിയമലംഘനം നടത്തിയവരുടെ സ്ഥാപനങ്ങൾ അടച്ച് പൂട്ടുകയും അവരെ കൊമേഴ്സൽ പ്രോസിക്യൂഷനിലേക്ക് നിയമനടപടികൾ സ്വീകരിക്കുന്നതിനായി ട്രാൻസ്ഫർ ചെയ്തതായി മന്ത്രാലയത്തിലെ ക്യാപ്പിറ്റൽ എമർജൻസി ടീം മേധാവി ഹമീദ് അൽ ദഫ്രി പറഞ്ഞു. കൃത്രിമമായി വില വർധിപ്പിച്ച് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *