Posted By Editor Editor Posted On

കുവൈത്തിൽ കൃത്രിമ വിലവർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്ക്‌ എട്ടിന്റ പണി കിട്ടും

കുവൈറ്റ് സിറ്റി: വൻതോതിൽ വില വർധിപ്പിക്കുന്ന ചരക്ക് ഡീലർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറെടുത്ത് കുവൈറ്റ്. കുവൈറ്റിലെ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതിനെ കുറിച്ച് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്. കുറ്റക്കാർക്കെതിരെ നിയമം പ്രയോഗിക്കുമെന്നും അവശ്യസാധനങ്ങളുടെ അന്യായമായ വിലക്കയറ്റം കണ്ടെത്തിയാൽ അവരെ ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്യുകയും അവരുടെ ബിസിനസുകൾ തൽക്ഷണം അടച്ചുപൂട്ടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിലനിർണ്ണയം നിരീക്ഷിക്കാൻ മന്ത്രാലയ പരിശോധനാ സംഘത്തെ പ്രാദേശിക വിപണികളിലുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *