Posted By editor1 Posted On

കുവൈറ്റിലെ സ്കൂളുകൾ സന്ദർശിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന പ്രതിനിധി സംഘം

ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങളെക്കുറിച്ച് അറിയാൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ചില സ്കൂളുകൾ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. അബ്ദുല്ല അൽ-സേലം, ഷാമിയ എന്നീ പ്രദേശങ്ങൾ സംഘം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ നഗരങ്ങളായുള്ള അക്രഡിറ്റേഷനായി ലോകാരോഗ്യ സംഘടന അബ്ദുല്ല അൽ-സേലം , ഷാമിയ മേഖലയിലെയും നഗരങ്ങളെ അന്തിമ വിലയിരുത്തലിനും, സുറ, അൽ-അദൈലിയ മേഖലകളുടെ പ്രാഥമിക വിലയിരുത്തലിനും വേണ്ടിയാണ് കുവൈറ്റ് സന്ദർശിക്കുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങൾ കണ്ടെത്തുന്നതിന് മേഖലയിലെ സ്കൂളുകൾ സന്ദർശിച്ച് മൂല്യനിർണ്ണയം നടത്തും. വിദ്യാഭ്യാസ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂളുകളുടെ പ്രതിനിധികൾ സന്ദർശന വേളയിൽ സന്നിഹിതരായിരിക്കും. ടീമിൽ 4-6 പേർ മാത്രമേ ഉള്ളൂവെന്നും എല്ലാ ഘട്ടങ്ങളിലും ആരോഗ്യ ആവശ്യകതകൾ പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *