കുവൈത്ത് സന്ദർശക വിസ അനുവദിക്കാൻ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി:
കുവൈത്തിൽ മാർച്ച് ആദ്യവാരമോ രണ്ടാം വാരമോ സന്ദർശക വിസ അനുവദിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തീരുമാനം നടപ്പിലായാൽ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് അധികൃതർ സന്ദർശക വിസകൾ അനുവദിക്കാൻ ഒരുങ്ങുന്നത് നിലവിൽ കമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യമേഖലയിലെയും തൊഴിൽമേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)