4,000 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച സംഭവം ; കുവൈറ്റില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്കെതിരെ അന്വേഷണം
കുവൈറ്റ് സിറ്റി:
4,000 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച കേസില്‍ രണ്ട് പാകിസ്ഥാന് സ്വദേശികളായ ഡ്രൈവർമാർക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .സബിയയില് നിന്നാണ് ഇവർ ഡീസല്‍ മോഷ്ടിച്ചത് .പ്രതികൾ ഓയില്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ചതിനും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
സുബിയ പ്രദേശത്തെ എണ്ണപ്പാടങ്ങളിലൊന്നിൽ പ്രത്യേക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഡീസലിന് ക്ഷാമം നേരിട്ടത് സൂപ്പർവൈസർ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത് . ടാങ്കർ ഡ്രൈവർമാരായി ജോലി ചെയ്യുന്ന രണ്ട് പാക്കിസ്ഥാനി ഡ്രൈവർമാരാണ് പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)