കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ കുവൈത്തിലേക്ക് എത്തിത്തുടങ്ങി
കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. കുവൈറ്റ് അംഗീകാരിക്കാത്ത കൊവാക്സിൻ സ്വീകരിച്ച യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. കുവൈറ്റ് അംഗീകരിക്കാത്ത 4 വാക്സിൻ സ്വീകരിച്ച ആളുകളാണ് കുവൈറ്റിലേക്ക് വരാൻ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടിരുന്നത്. എന്നാൽ പുതിയ ഇളവുകളോടെ ഇവർക്കാണ് ഏറ്റവുമധികം പ്രയോജനം ഉണ്ടായത്. യാത്രക്കാരിൽ 13,000 പേർ രാജ്യത്തിന് പുറത്തേക്കും, 10,000 പേർ രാജ്യത്തേക്കും എത്തിച്ചേർന്നു. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വാക്സിൻ എടുക്കാത്ത പൗരന്മാർക്കും, താമസക്കാർക്കും പ്രവേശനം അനുവദിക്കാനുമുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം, ഇന്ത്യ, ഇസ്താംബുൾ, റിയാദ്, ദുബായ്, ബെയ്റൂട്ട്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് താമസക്കാരാണ് യാത്ര ചെയ്തത്. പുതിയ യാത്രാ തീരുമാനം നടപ്പിലാക്കിയതിന് ശേഷം രാജ്യത്തേക്ക് വരുന്ന ആദ്യ വിമാനം ഞായറാഴ്ച 12.30 ന് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനമായിരുന്നു. അടുത്ത ഘട്ടത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)