ഇന്ത്യയിലെ ബിജെപി പ്രവർത്തകർക്ക് കുവൈറ്റിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ
കുവൈറ്റിലേക്ക് ഇന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ. ബിജെപി പ്രവർത്തകർ തീവ്ര ചിന്താഗതിക്കാരാണെന്നും ഇവരെ കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ്
സാലിഹ് അൽ ദിയാബ് ഷലാഹി എം. പി. യുടെ നേതൃത്വത്തിലുള്ള 12 എം. പി.മാർ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ സമൂഹം പീഡനം നേരിടുകയാണെന്നും ഇത് അവസാനിക്കുന്നതുവരെ ഇവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നുമാണ് ആവശ്യം. സ്പീക്കർക്ക് നൽകിയ പ്രസ്ഥാവനയിൽ മുഹന്നദ് അൽ സായർ, ഒസാമ അൽ ഷാഹീൻ, മുബാറക് ഹജറഫ്, മർസ്സൂഖ് അൽ ഖലീഫ, ഒസാമ അൽ മുനവർ തുടങ്ങി 11 തീവ്ര ഇസ്ലാമിസ്റ്റ് എം. പി.മാരാണു ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെയായി നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 22 കുവൈറ്റ് പാർലമെന്റ് അംഗങ്ങൾ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇന്ത്യൻ എംബസിക്ക് സമീപം ബ്രദർ ഹൂഡ് ആഭിമുഖ്യ സംഘടനയായ ഇസ്ലാമിക് കോൺസ്റ്റിറ്റിയൂഷനൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രകടനവും നടത്തിയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)