കുവൈറ്റിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴയ്ക്ക് സാധ്യത
കുവൈറ്റിൽ ചിലയിടങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയുള്ള തുറന്ന പ്രദേശങ്ങളിൽ വെള്ളയാഴ്ച രാവിലെ വരെ മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഈ സമയത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്ക് ഭാഗത്തേക്ക് വീശുമെന്നും മറൈൻ ഫോർകാസ്റ്റിംഗ് ഡിപ്പാർട്ട്‌മെന്റ് തലവൻ യാസർ അൽ-ബലൂഷി പറഞ്ഞു. ഇന്ന് രാത്രിയിലെ കാലാവസ്ഥ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും, വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയി മാറും, മണിക്കൂറിൽ 6 മുതൽ 28 കിലോമീറ്റർ വരെ വേഗതയും ഉണ്ടായിരിക്കും. ഇന്ന് പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്‌ച രാത്രി തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും, തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും, ചിലയിടങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 12 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയാണ്. ശനിയാഴ്ച, നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ ഇടവിട്ട് വീശുമെന്നും ഇത് പൊടി ഉയരാൻ കാരണമാവുമെന്നും അൽ-ബലൂഷി പറഞ്ഞു. ശനിയാഴ്ച രാത്രി തണുപ്പായിരിക്കും, നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ഇടവേളകളിൽ വീശും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)