വാക്സിൻ എടുക്കാതെ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം കുവൈറ്റ് സ്വദേശികൾക്ക് മാത്രം
വാക്സിനേഷൻ എടുക്കാതെ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന കുവൈറ്റ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം കുവൈറ്റ് സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ നിലവിൽ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കുവൈറ്റിലേക്ക് വരുന്ന വാക്സിൻ എടുക്കാത്ത കുവൈറ്റ് സ്വദേശികളായ എല്ലാവരും യാത്ര ചെയ്യുന്ന തീയതിക്ക് 72 മണിക്കൂർ മുൻപ് എടുത്ത പിസിആർ ടെസ്റ്റ് ഹാജരാക്കണം. എന്നാൽ കുവൈറ്റിലേക്ക് വരുന്ന ആളുകൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകം. കുവൈറ്റിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികൾക്കും വിദേശികൾക്കും കുത്തിവെപ്പ് എടുക്കേണ്ടതില്ല. 16 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)