Posted By editor1 Posted On

കോവിഡ് നിയമലംഘനങ്ങൾ നടത്തിയാൽ പിഴ 50 ദിനാറാക്കാൻ ഒരുങ്ങി സർക്കാർ

കുവൈറ്റിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി 1969 ലെ നിയമം (8)ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കാനൊരുങ്ങി സർക്കാർ എക്സിക്യൂട്ടീവ്. നിയമം ഉടൻ പുറപ്പെടുവിച്ച് പിഴ അടക്കുന്നതിനുള്ള അപേക്ഷ തയാറാക്കുന്നതിനും, മറ്റുമായി ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. ജുഡീഷ്യൽ നിയന്ത്രണം പൊതുസ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നും വീടുകളിലേക്ക് വ്യാപിക്കുന്നില്ലെന്നും വാക്സിനേഷൻ ഉൾപ്പെടുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും പൗരനോ താമസക്കാരനോ എന്തെങ്കിലും നിയമലംഘനങ്ങൾ നടത്തിയാൽ 50 ദിനാർ പിഴയും ചുമത്താനാണ് വ്യവസ്ഥ. മാസ്ക് ധരിക്കാത്തതിന് മാത്രമല്ല, മന്ത്രിസഭയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. അടഞ്ഞയിടങ്ങളിൽ രണ്ട് മീറ്റ് എന്ന തരത്തിൽ സാമൂഹിക അകലം പാലിക്കാത്തതും, വിലക്ക് ഏർപ്പെടുത്തിയ പരിപാടികളിൽ പങ്കെടുക്കുന്നതും മറ്റും നിയമലംഘനങ്ങളിൽ പെടും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *