അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് പ്രചരണം; മിഷ്റഫിൽ ആളുകൾ തടിച്ചുകൂടി
മുൻകൂർ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അനുവാദമുണ്ടെന്ന തെറ്റായ വിവരത്തെ തുടർന്ന് മിഷ്റഫ് ഏരിയയിലെ കുവൈറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ ആളുകൾ തടിച്ചുകൂടി. സുരക്ഷാ അധികാരികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് സ്ഥിതി ശാന്തമാക്കിയത്. തിക്കിലും തിരക്കിലും പെട്ട് ആർക്കും നാശനഷ്ടമോ ഉപദ്രവമോ ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനെ കുറിച്ച് ചില റസിഡന്റ് കമ്മ്യൂണിറ്റികൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ആളുകൾ മിഷ്രെഫ് വാക്സിനേഷൻ സെന്ററിലേക്ക് എത്തിയത്. എല്ലാ പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ എടുക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് നിർദ്ദിഷ്ട സമയവും തീയതിയും സ്വയം തിരഞ്ഞെടുക്കാനും ആഹ്വാനം ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Comments (0)