Posted By editor1 Posted On

കുവൈറ്റിൽ വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റ് അടക്കും

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റു മു​മ്പും, ​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ ചെ​ക് ഇ​ൻ കൗ​ണ്ട​റു​ക​ൾ അ​ട​ക്കു​മെ​ന്നും ഡി.​ജി.​സി.​എ. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ബാ​ഗേ​ജ് ചെ​ക് ഇ​ൻ പൂർത്തിയാക്കണം. പു​റ​പ്പെ​ടാ​നു​ള്ള സ​മ​യ​ത്തി​ന്റെ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് കൗ​ണ്ട​ർ ക്ലോ​സ് ചെ​യ്യും. ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റ് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റ് മു​മ്പ് അ​ട​ക്കുകയും ചെയ്യും. ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ത്തി​ട്ടി​ല്ലാ​ത്ത സ്വ​ദേ​ശി​ക​ൾ​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച്​ ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വി​ദേ​ശ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നും ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​യാ​ൽ യാ​ത്രാ​നു​മ​തി​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *